1893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള്‍ സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകള്‍ അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി. ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള തന്റെ പ്രത്യയശാസ്ത്രത്തിനെയും അടവുകളെയും അദ്ദേഹം മൂശയില്‍ വാര്‍ത്തെടുത്തത് അവിടെവച്ചാണ്. ഭിന്നാഭിപ്രായങ്ങളുള്ള പല വിഭാഗങ്ങളില്‍ ഉള്‍ച്ചേര്‍ന്നുള്ള സത്യാന്...