കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയെന്ന് ആധുനിക മനശ്ശാസ്ത്രം വിവക്ഷിക്കുന്ന രീതിഭാവങ്ങള്‍ക്ക് സമമാണ് ഈ ഗ്രന്ഥം. കഥാര്‍സിസ് (Catharsis) എന്ന കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ വിളിക്കുന്ന വികാര വിമലീകരണത്തിന്റെ മനശ്ശാസ്ത്രസാധ്യതതന്നെയാണ് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി. ഈ പുസ്തകത്തില്‍ ഗോപിനാഥ് മുതുകാട് പറയുന്നതുപോലെ ഒരു കല്ലിന് നിശ്ചലമായ ജലാശയത്തെ മുഴുവന്‍ ഇളക്കാനാകുമെങ്കില്‍ ഒരു വാക്കിന് മനുഷ്യമനസ്സിനെ ആക...