"ഏറ്റവും മികച്ച നോവലിനുള്ള 1974ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് 'അഷ്ടപദി' അതിന്റെ ആഴങ്ങളിൽ നിന്ന് വിധികളുടെ വാക്കിൽ വീണുപോയ മനുഷ്യാത്മാക്കളുടെ നിശ്ശബ്ദമായ വിലാപങ്ങൾ കേൾക്കുന്നു. അതിലെ ഓരോ നിമിഷത്തിലും സ്വന്തം ഭാവുകത്വം സൃഷ്ടിച്ച് അനുഗൃഹീതനായ ഒരെഴുത്തുകാരന്റെ ആ മുദ്ര പതിഞ്ഞിരിക്കുന്നു. "