"പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടം. പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പതിനായിരക്...