"ഞാനൊരു ഡയറിയെഴുത്തുകാരിയാ. ഞാന്‍ ഡയറി എഴുതുന്നെന്നറിഞ്ഞപ്പം, ചെലര്‍ക്കെല്ലാമൊരു കണ്ണുകടി! ചെലര്‍ക്കെല്ലാമൊരു പുച്ഛോം! കണ്ണുകടിയുള്ളവരു കണ്ണും ചൊറിഞ്ഞോി രിക്കട്ടെ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലന്നല്യോ, പണ്ടുള്ളോരു പറഞ്ഞിരിക്കുന്നത്. പുച്ഛമൊള്ളോരു പുച്ഛിച്ചോട്ടെ. അവരല്ലല്ലോ എനിക്ക് ചെലവിനുതരുന്നത് !''
വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനു ഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്കര...