"ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. തെരുവിന്റെ മക്കൾ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയിൽ ജീവി ക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലിൽ വരച്ചുകാട്ടുന്നു. പത്രങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചുകൊണ്ട് വിപണനം നടത്തുന്ന കൃഷ്ണ ക്കുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരു വിലെ സാധാരണ ജനങ്ങൾ തന്നെയാണിതിലെ മുഖ്യകഥാപാത്രങ്ങളും. ...