തക്കിജ്ജ എന്ന ഓര്‍മ്മപ്പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരനാണ് ജയചന്ദ്രന്‍ മൊകേരി. കേരള സാഹിത്യ അക്കാദമി അവാര്‍ഡും തക്കിജ്ജയ്ക്കു ലഭിച്ചു. അറബിക്കടലില്‍ മരതകക്കല്ലുകള്‍പോലെ ചിതറിക്കിടക്കുന്ന മാലദ്വീപുസമൂഹങ്ങളിലേക്കുള്ള യാത്രയും പിന്നീട് നേരിടേണ്ടിവന്ന ജയില്‍ജീവിതവും നല്‍കിയ അനുഭവങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച തക്കിജ്ജയുടെ തുടരെഴുത്താണ് കടൽനീലം.