ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനായി പഠിപ്പുമുടക്കിയിറങ്ങിയ പതിനഞ്ചുകാരി. പാഠങ്ങള്‍ പഠിക്കുന്നതിനെക്കാള്‍ പുതുപാഠങ്ങള്‍ കുറിക്കാനായി ക്ലാസ്സ് വിട്ടിറങ്ങിയ കുട്ടി. അച്ചടക്കമുള്ള അരാജകത്വംകൊണ്ട് മുതിര്‍ന്നവരുടെ വ്യവസ്ഥകളെ അവള്‍ താറുമാറാക്കി. പുതിയ ലോകം കിനാക്കാണുക മാത്രമല്ല, അതിനായി പൊരുതുകയും ചെയ്തു, ഇന്ന് ലോകം ഉറ്റുനോക്കുന്ന പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിന്റെ ജീവിതവും പോരാട്ടവും പ്രതിപ...