നാം ഒരുമിച്ച് നമ്മെക്കുറിച്ച് സൂക്ഷ്മമായി അന്വേഷണം നടത്താൻ പോവുകയാണ്.നമ്മുടെ മനസ്സിന്റെ നിഗൂഢമണ്ഡലങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള ഒരുമിച്ചുള്ള ഒരു യാത്രയാണത്. ഇത്തരം യാത്രയിൽ ഭാരമുള്ള വസ്തുക്കൾ കൂടെ കൊണ്ടുപോകരുത്. അഭിപ്രായങ്ങൾ, മുൻവിധികൾ, അനുമാനങ്ങൾ എന്നിവയുടെ ഭാരം പേറാൻ പാടില്ല. കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളിലൂടെ നാം സ്വരൂപിച്ചുവെച്ച പഴയ സാമഗ്രികളാണവ. നിങ്ങൾക്ക്നിങ്ങളെപ്പറ്റി അറിയുന്നവയെല്ലാം മറന്നുകളയ...