ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്...