സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂ പിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥ മില്ലായ്മയോ കാണിച്ചുതന്നവര്‍. ഭാവനാലോകങ്ങളെ സൃഷ്ടിക്കുന്നതില്‍ പങ്കാളികളായവര്‍. വൈകാരികതയുടെ ഹൃദയാകാശ ങ്ങളില്‍നിന്നും നിലാവുപെയ്യിച്ചവര്‍. അത്തരം ചിലരെ ഓര്‍മ്മയില്‍ കൂട്ടുകയാണ് പ്രശസ്ത കഥാകാരിയായ മീര. ഇവിടെ ഓരോ വാക്കും മിട...